കൊട്ടിയൂർ വൈശാഖ ഉത്സവം സുഗമമാക്കാൻ പൊലീസ്.

കൊട്ടിയൂർ വൈശാഖ ഉത്സവം സുഗമമാക്കാൻ പൊലീസ്.
May 24, 2025 05:25 AM | By PointViews Editr

കൊട്ടിയൂർ വൈശാഖ ഉത്സവത്തിൻ്റെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ പൊലീസിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ജനപ്രതിനിധികൾ, ദേവസ്വം ട്രസ്‌റ്റി ബോർഡ് അംഗങ്ങൾ എന്നിവർ യോഗം ചേർന്നു.

യോഗത്തിൽ പൊലീസ് മുന്നോട്ട് വച്ച നിർദേശങ്ങൾ ചുവടെ. മണിത്തറയിൽ പ്രസാദ വിതരണം ഭണ്ഡാര എഴുന്നള്ളത്തോടു കൂടി തന്നെ നടപ്പിൽ വരുത്തണം. മണിത്തറയിൽ പ്രസാദ വിതരണം ഇരു വശങ്ങളിൽ വച്ച് നൽകുന്നതിന് നടപടി സ്വീകരിക്കുക. അപ്പം പ്രസാദം വിതരണ കൗണ്ടർ രാത്രി വരെ പ്രവർത്തിപ്പിക്കുക. ഭക്തജനങ്ങൾ മഴ നനയാതിരിക്കാൻ വേണ്ട സൗകര്യം ഒരുക്കണം. ഭക്തജനങ്ങൾക്കായി സന്നിധാനത്തിൽ മെഡിക്കൽ സൗകര്യം ഒരുക്കണം. കുടിവെള്ള വിതരണം കാര്യക്ഷമമായി നടപ്പിലാക്കണം. മോഷണം തടയുന്നതിന് സിസി ടിവി ക്യാമറകൾ സ്‌ഥാപിക്കണം. നിലവിൽ രണ്ടായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിലും തിരക്ക് പരിഗണിച്ച് കൂടുതൽ സൗകര്യം ഒരുക്കണം. റോഡിലെ കുഴികൾ മൂടണം. മണത്തണ മുതൽ റോഡിലൂടെ വെള്ളം ഒഴുകുന്നത് തടയണം. റോഡരികിലുള്ള കാടുകൾ വെട്ടി തെളിക്കണം കടകളിലെ വില നിലവാരവും ഹോട്ടലുകളിലെ ശുചിത്വവും ഉറപ്പുവരുത്തണം. വൈദ്യുതി കൃത്യമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. പ്രവർത്തനരഹിതമായ വഴിവിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്തുക. ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധനകൾ ഉണ്ടായിരിക്കണം. ശക്തമാക്കുക. കൊട്ടിയൂർ സിഎച്ച്സിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണം. തലശ്ശേരി, കണ്ണൂർ, ഇരിട്ടി ഭാഗങ്ങളിലേക്ക് രാത്രിയിലും ബസ് സൗകര്യം ഒരുക്കണം. ബോയ്‌സ് ടൗൺ ചുരത്തിലെ തകർന്ന ഭിത്തി അടിയന്തരമായി കോൺക്രീറ്റ് ചെയ്‌ത്‌ പുനർ നിർമിക്കുക ഈ വർഷം മഴ കൂടുതലാകാൻ സാധ്യതയുള്ളതിനാൽ ഫയർ സർവീസിൻ്റെ സേവനം കുളിക്കടവുകളിൽ ലഭ്യമാക്കുക. റോഡ് അപകട സമയത്തും ഫയർ സർവീസ് സേവനം ലഭ്യമാക്കണം. കടകളിൽ ജോലി എത്തുന്നവർക്കിടയിലും ജോലി ചെയ്യുന്നതിന് ഇടയിൽ ലഹരി പദാർഥങ്ങളുടെ ഉപയോഗവും വിതരണവും സംബന്ധിച്ച പരിശോധന നടത്തണം. ഇഴജന്തുക്കളുടെയും വന്യ ജീവികളുടെയും ആക്രമണം നേരിടാൻ വിദഗ്‌ധരുടെ മുഴുവൻ സമയ സേവനം ലഭ്യമാക്കണം.

കൊട്ടിയൂർ ദേവസ്വം ഓഫിസിൽ ചേർന്ന യോഗത്തിൽ പേരാവൂർ ഡിവൈഎസ്‌പി കെ.വി.പ്രമോദൻ അധ്യക്ഷനായിരുന്നു. ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ ജിതിൻ ശശീന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എസ്.സജീവ് കുമാർ, കേളകം എസ്എച്ച്‌ഒ ഇംതിഹാസ് താഹ, കണ്ണൂർ ആർടിഒ എസ്.ആർ.ആദർശ്, എക്സൈസ് ഇൻസ്പെക്ടർ പി.ടി.യേശുദാസൻ, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് കെ.ബാബു, ജയനന്ദനൻ, കെ.പി.സുഭാഷ്, ജോഷി ജോസഫ്, കെ കെ ശ്രീജിത്ത്, പി.കെ.ദിലീപ് കുമാർ, സി. രാജേഷ്, എന്നിവർ പങ്കെടുത്തു. കൂടാതെ ദേവസ്വം ട്രസ്‌റ്റിമാരായ ആക്കൽ ദാമോദരൻ നായർ, എൻ. പ്രശാന്ത്,എക്സിക്യൂട്ടീവ് ഓഫിസർ കെ.ഗോകുൽ, മാനേജർ കെ നാരായണൻ, കൊട്ടിയൂർ പഞ്ചായത്തംഗം ഷാജി പൊട്ടയിൽ, കേളകം പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷ്, കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്‌റ്റ്യൻ എന്നിവരും പങ്കെടുത്തു.

Police to facilitate the Kottiyoor Vaisakhi festival.

Related Stories
ഇൻഡേൻ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഐഒസി.

Jul 20, 2025 06:06 AM

ഇൻഡേൻ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഐഒസി.

ഇൻഡേൻ പ്രതിസന്ധിക്ക് പരിഹാരമായെന്ന്...

Read More >>
മലയോര വികസന ചരിത്രത്തിൽ സ്വന്തമായൊരു അധ്യായം തുറന്ന ഫാ: തോമസ് മണ്ണൂർ വിടവാങ്ങി

Jul 19, 2025 05:50 PM

മലയോര വികസന ചരിത്രത്തിൽ സ്വന്തമായൊരു അധ്യായം തുറന്ന ഫാ: തോമസ് മണ്ണൂർ വിടവാങ്ങി

മലയോര വികസന ചരിത്രത്തിൽ സ്വന്തമായൊരു അധ്യായം തുറന്ന ഫാ: തോമസ് മണ്ണൂർ...

Read More >>
കുരങ്ങിനെ പിടിക്കാൻ ഞമ്മക്കാവില്ല കേട്ടോ....!  എന്ന് സ്വന്തം വനം വകുപ്പ്

Jul 16, 2025 01:55 PM

കുരങ്ങിനെ പിടിക്കാൻ ഞമ്മക്കാവില്ല കേട്ടോ....! എന്ന് സ്വന്തം വനം വകുപ്പ്

കുരങ്ങിനെ പിടിക്കാൻ ഞമ്മക്കാവില്ല കേട്ടോ....! എന്ന് സ്വന്തം വനം...

Read More >>
ശശി എന്താകും?  ശശി ശശി മാത്രമാകും

Jul 16, 2025 09:47 AM

ശശി എന്താകും? ശശി ശശി മാത്രമാകും

ശശി എന്താകും? ശശി ശശി...

Read More >>
വയനാടിൻ്റെ റോബസ്റ്റ കാപ്പിക് ഒഡിഒപി പ്രോഗ്രാമിൽ എ ഗ്രേഡ്. കേരളത്തിൽ നിന്ന് ആദ്യം

Jul 15, 2025 10:53 PM

വയനാടിൻ്റെ റോബസ്റ്റ കാപ്പിക് ഒഡിഒപി പ്രോഗ്രാമിൽ എ ഗ്രേഡ്. കേരളത്തിൽ നിന്ന് ആദ്യം

വയനാടിൻ്റെ റോബസ്റ്റ കാപ്പിക് ഒഡിഒപി പ്രോഗ്രാമിൽ എ ഗ്രേഡ്. കേരളത്തിൽ നിന്ന്...

Read More >>
164 കോടി എവിടെ റഹിമേ? മുക്കിയോ? ചോദ്യവുമായി രാഹുൽ മാങ്കുട്ടത്തിൽ

Jul 15, 2025 02:05 PM

164 കോടി എവിടെ റഹിമേ? മുക്കിയോ? ചോദ്യവുമായി രാഹുൽ മാങ്കുട്ടത്തിൽ

164 കോടി എവിടെ റഹിമേ? മുക്കിയോ? ചോദ്യവുമായി രാഹുൽ...

Read More >>
Top Stories